Jalandhar Bishop Will Be Called To Kerala To Question
കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഐ.ജിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു. കേസിലെ 90 ശതമാനം വൈരുധ്യങ്ങളും പരിഹരിച്ചെന്നും അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗത്തിന് ശേഷം എസ്.പി പറഞ്ഞു.