CB Likely To Probe Bishop Sex Scandal

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാന്‍ നീക്കം. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറട്ടെയെന്ന് കോട്ടയം എസ്പിയോട് ഡിജിപി ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് എസ് പി അഭിപ്രായം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എതിരഭിപ്രായമില്ലെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. പാലാ ഡി.വൈ.എസ്.പിയുടെ അധിക ചുമതല കൂടി വൈക്കം ഡി.വൈ.എസ്.പിക്ക് നല്‍കിയിട്ടുണ്ട്. 

Content Highlights: Jalandhar Bishop Case