കാസർകോട് യുവാവിന് ക്രൂരമർദ്ദനം; പിന്നിൽ പ്രാദേശിക കോൺഗ്രസ് നേതാവെന്ന് പരാതി
കാസർകോട് പടുപ്പ് ടൗണിൽ സുഹൃത്തുക്കൾക്കൊപ്പം നിന്ന ലതീഫിനെ മദ്യപിച്ചെത്തിയ വിജേഷും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. സാരമായി പരിക്കേറ്റ ലതീഫ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മുൻപും മദ്യപിച്ചെത്തി നാട്ടുകാരുമായി വിജേഷ് പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിജേഷിനെതിരെ ലതീഫും കുടുംബവും പോലീസിൽ പരാതി നൽകി. പ്രതി പ്രാദേശിക കോൺഗ്രസ് നേതാവായതിനാൽ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ സാധ്യതയുണ്ടെന്ന് കുടുംബം ആശങ്കപ്പെടുന്നു.