‘ആനക്ക് മദമിളകിയാലും, അർജൻ്റീന തോറ്റാലും കുറ്റം കെ.സി വേണുഗോപാലിന്’

കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ആസൂത്രിത സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ. നാട്ടിൽ ആനയ്ക്ക് മദമിളകിയാലും ഫുട്ബോളിൽ അർജന്റീന തോറ്റാലും അതിന്റെ കുറ്റം കെ.സി. വേണുഗോപാലിന്റെ തലയിൽ കെട്ടിവെക്കുന്ന വിചിത്രമായ രീതിയാണ് ചിലർ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ തീരുമാനങ്ങളെ മുൻനിർത്തി അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാൻ പ്രത്യേക അജണ്ടയോടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പ്രവീൺകുമാർ കോഴിക്കോട്ട് വ്യക്തമാക്കി.