KSRTC Flash Strike: Disciplinary Action Against Staff
തിരുവനന്തപുരം: യാത്രക്കാരെ ബുദ്ധിമുട്ടിച്ച് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ ഈ നീക്കം.