Landslide Near Kumili; No Casualities

കുമിളി: കനത്ത മഴയില്‍ ഇടുക്കി കുമിളിക്ക് സമീപം ഉരുള്‍പൊട്ടല്‍. ആളപായമില്ല. ഓന്നാം മൈലില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കറി. കട്ടപ്പന-മൂന്നാര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. മണ്ണിടിച്ചല്‍ ഭീഷണിയുള്ളതിനാല്‍ ക്യാമ്പുകളിലേയ്‌ക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേയ്‌ക്കോ മാറ്റി താമസിപ്പിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

Content Highlights: Landslide Near Kumili; No Casualties