Leptospirosis claims 24 lives in state

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി മരണം 24. മരിച്ചവരില്‍ രണ്ട് പേര്‍ക്ക് മാത്രമേ പരിശോധനാ ഫലത്തിലൂടെ രോഗം സ്ഥിരീകരിക്കാന്‍ ആയിട്ടുള്ളു എന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. കോഴിക്കോട് 43 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോടെ മരണസംഖ്യം പത്തായി. കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ എട്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. രണ്ട്‌പേര്‍ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്.