തിരുവനന്തപുരം: പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ കൂടുന്നു. ഒമ്പത് പേരുടെ മരണം എലിപ്പനി മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 33 പേര്‍ക്കാണ് ഞായറാഴ്ച മാത്രം എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനിയുടെ ലക്ഷണങ്ങളുമായി 68 പേര്‍ ചികിത്സ തേടി. സംസ്ഥാനത്ത് ഓഗസ്റ്റ് മുതല്‍ ഞായറാഴ്ചവരെ 57 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്.