Leptospirosis: Three deaths in Kerala

തിരുവനന്തപുരം: പ്രളയവും ഉരുള്‍പ്പൊട്ടലും ദുരന്തം വിതച്ച പ്രദേശങ്ങളില്‍ എലിപ്പനി പടരുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്ന് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. 64 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 203 പേര്‍ക്ക് എലിപ്പനി ബാധിച്ചതായി സംശയിക്കുന്നു. പ്രളയജലത്തിലൂടെ രോഗാണുകള്‍ വ്യാപിച്ച് ഗുരുതര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.