Malappuram: 200 Plus People Stranded In Vaniyambuzha; Visuals Of Adventurous Rescue Operation
വാണിയമ്പുഴ: ഇരുന്നൂറിലധികം പേര്‍ കുടുങ്ങികിടക്കുന്ന മലപ്പുറം വാണിയമ്പുഴയില്‍ സമഗ്രമായ രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ, വാണിയമ്പുഴയിലെ രണ്ട് ആദിവാസി കോളനികളിലേക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തക്കായി. രക്ഷാപ്രവര്‍ത്തനത്തിനായി 45 സൈനികര്‍ വാണിയമ്പുഴയില്‍ എത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദൗത്യസംഘം ഇവിടെ ബേസ്‌ക്യാമ്പും ആരംഭിച്ചു