മെക് 7-ന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന് സമസ്ത, പോപ്പുലർ ഫ്രണ്ടെന്ന് CPM; വാദങ്ങൾ തള്ളി അധികൃതര്‍

മലബാറിൽ വലിയ പ്രചാരണം നേടിയ മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ വിമർശനവുമായി സമസ്ത എപി വിഭാഗം. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽപെട്ടുപോകരുതെന്നുമാണ് സമസ്ത നേതാക്കളുടെ മുന്നറിയിപ്പ്. മെക് സെവന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്ന് സിപിഎമ്മും ആരോപിച്ചു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും കൂട്ടായ്മയിൽ ഉണ്ടെന്നുമാണ് മെക് സെവൻ അധികൃതരുടെ വിശദീകരണം.

Content Highlights: Mec 7 Controversy Updates