ബാങ്കുകള്‍ക്കെതിരായ ആര്‍ബിഐ നിലപാട്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍
ബാങ്കുകള്‍ക്കെതിരായ ആര്‍ബിഐ നിലപാടിനെതിരെ ഇന്ന് തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. സുപ്രീം കോടതിയുടെ തന്നെ മുന്‍ വിധികള്‍ ലംഘിക്കുന്നതാണ് ആര്‍ബിഐയുടെ പരസ്യം. ആര്‍ബിഐയെ കരുവാക്കി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കമാണിതെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട്.