Modi To Visit Kerala In Jan

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനകാലത്ത് തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം കേരളത്തില്‍. ജനുവരി ആറിന് പത്തനംതിട്ടയിലും 27ന് തൃശൂരിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഈ മാസം 31ന് അമിത് ഷായും കേരളത്തിലെത്തും. അതേസമയം, ശബരിമല നിരാഹാര സമരം തുടരാന്‍ ബിജെപി നേതൃയോഗം തീരുമാനിച്ചു.

Content Highlights: Narendra Modi