ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇത്തവണ മുന്നില്‍ നിന്ന് പടനയിച്ചതും പ്രചാരണത്തില്‍ നിറഞ്ഞ് നിന്നതും. കാവി കോട്ടകളില്‍ ബിജെപിയെ അട്ടിമറിക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നത് വാസ്തവമാണ്. കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്പോഴാണ് നേതാവ് എന്ന നിലയില്‍ രാഹുല്‍ കരുത്ത് തെളിയിക്കുന്നത്.