കർണാടകയിൽ നന്ദിനി പാലിന്റെ വിലയിൽ വലിയ വർധനവ് വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ലിറ്ററിന് എട്ട് രൂപയാണ് വർദ്ധിപ്പിച്ചത്. വർദ്ധിപ്പിച്ച തുകയിൽ ഏഴ് രൂപയും ക്ഷീരകർഷകരിലേക്ക് എത്തുന്ന തരത്തിലാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. കർഷകരെ സഹായിക്കാനാണ് വിലവർധനവെന്നാണ് കർണാടക മിൽക്ക് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ഇതോടെ നീല കവറിലുള്ള ടോൺഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും. ഓറഞ്ച് കവർ പാലിന് ലിറ്ററിന് 62 രൂപ നൽകേണ്ടി വരും. ഉപഭോക്താക്കൾക്ക് വിലക്കയറ്റം തിരിച്ചടിയാകുമെങ്കിലും കർഷകർക്ക് ആശ്വാസകരമാണ്.

To advertise here,