നേപ്പാൾ മിന്നൽ പ്രളയം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി ഗോവിന്ദരാജ്

നേപ്പാളിലുണ്ടായ മിന്നൽ പ്രളയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് പാലക്കാട് കിഴക്കഞ്ചേരി സ്വദേശി ഗോവിന്ദരാജ്. ത്രിശൂലി നദിയിലെ അപ്പർ ത്രിശൂലി ഹൈഡ്രോ പവർ പ്ലാന്റിൽ സുരക്ഷാ മാനേജരായി ജോലി ചെയ്യുന്ന അദ്ദേഹം ഓണാവധിക്ക് നാട്ടിലെത്തിയതിനാലാണ് ദുരന്തത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. ഭൂകമ്പവും ഹിമാനികൾ ഉരുകിയതും കാരണം അതിശക്തമായ മിന്നൽ പ്രളയമാണ് ഉണ്ടായതെന്നും മുൻകരുതൽ എടുക്കാൻ സാധിക്കുന്നതിലും വേഗത്തിലാണ് വെള്ളം ഉയർന്നതെന്നും ഗോവിന്ദരാജ് വ്യക്തമാക്കി.