Probe into nun rape case is heading no where

ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം മടങ്ങുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാകുന്നു. കേരള പോലീസ് സംഘം ബിഷപ്പ് ഹൗസിലെത്തിയതിനു മുമ്പും പിമ്പും നടന്നത് അത്യന്തം നാടകീയ സംഭവങ്ങൾ. അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുന്നു എന്ന വാർത്തകൾക്കിടയിൽ ബിഷപ്പിന്റെ രംഗപ്രവേശവും മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റവും വിവാദമായി. കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് പോലീസ് തത്കാലം അറസ്റ്റ് ഒഴിവാക്കിയതെന്നും സൂചനയുണ്ട്.