Rahul Gandhi makes way for air-ambulance
ചെങ്ങന്നൂര്‍: രോഗിയായ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകുവാനെത്തിയ എയര്‍ ആംബുലന്‍സ് പോകുവാനായി തന്റെ യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെങ്ങന്നൂരിലെ സന്ദര്‍ശനത്തിന് ശേഷം ആലപ്പുഴയിലേക്ക് പോകുവാനായി രാഹുല്‍ ഗാന്ധി ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തിയപ്പോഴായിരുന്നു സംഭവം. സമീപത്തെ ക്യാമ്പില്‍വച്ച് ഹൃദയാഘാതം ഉണ്ടായ രോഗിയെ എയര്‍ ആംബിലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുവാനാണ് രാഹുല്‍ തന്റെ യാത്ര വൈകിപ്പിച്ചത്.
