Peermade Custodial Death: Re-postmortem Proceedings Begin
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ റീപോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടികള്‍ തുടങ്ങി. രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും. മൃതദേഹത്തില്‍ നിന്ന് ആവശ്യമായ തെളിവുകള്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടെന്ന് കമ്മിഷന്‍ അറിയിച്ചു.