ശബരിമല: അന്തിമ വിധിയ്ക്ക് ശേഷം സമവമായത്തിനായി ഇടപെടൽ നടത്തുമെന്ന് സർക്കാർ
ശബരിമല യുവതി പ്രവേശ അന്തിമ വിധിയ്ക്ക് ശേഷം സമവമായത്തിനായി ഇടപെടൽ നടത്തുമെന്ന് സർക്കാർ. വിധി എന്തായാലും ചർച്ചകൾക്ക് ശേഷം മാത്രമേ സർക്കാർ മുന്നോട്ടു പോകുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. വിശ്വാസങ്ങൾ തകർക്കുകയെന്ന നിലപാട് സർക്കാരിനില്ല. ശബരിമല വിഷയത്തിലെ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തിയതിന്റെ കൂടി വിജയമാണിതെന്നും ദേവസ്വം മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.