Sabotage Alleged In Recruitment to Delhi Kerala House
ന്യൂഡല്‍ഹി: ഡല്‍ഹി കേരളാ ഹൗസിലേയ്ക്ക് നടന്ന റിക്രൂട്ട്‌മെന്റ് അട്ടിമറിച്ചെന്ന് ആരോപണം. ഡല്‍ഹിയില്‍ നടന്ന പരീക്ഷയ്ക്ക് സീല്‍ ചെയ്യാത്ത ചോദ്യപേപ്പര്‍ നല്‍കി. ചോദ്യപ്പേപ്പറിന്റെ കവര്‍ പൊട്ടിച്ചപ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ ഒപ്പ് വാങ്ങിയിരുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. എല്‍ ബി എസ് സെന്റര്‍ നടത്തിയ പരീക്ഷയ്‌ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.