സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ വഴിത്തിരിവ്: മരിച്ച യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ മരിച്ച 35 കാരിയുടെ ഭർത്താവ് പത്തനംതിട്ട കടമ്പനാട് സ്വദേശി അനിൽകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവതി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഭർത്താവിന്റെ ക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Suhail Ansari Youth Congress, Kadambanad woman suicide case, Kerala Crime Branch investigation, Anil Kumar arrest Pathanamthitta, Kerala police suicide case update