കടമ്പനാട് സ്വദേശിയായ യുവതിയുടെ ആത്മഹത്യയിൽ ഏനാത്ത് പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിവരാവകാശ രേഖ. യുവതി മരിക്കുന്നതിന് മുൻപത്തെ ദിവസം ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നതായും ഫോൺ പിടിച്ചുവെച്ചതായും കാണിച്ച് പിതാവ് നൽകിയ രേഖാമൂലമുള്ള പരാതിയിൽ പോലീസ് അന്വേഷണം നടത്തിയില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരിയെ പ്രതിയാക്കി കേസെടുക്കുകയും 45 ദിവസത്തോളം റിമാൻഡിലാകുകയും ചെയ്തിരുന്നു. പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചാണ് ഭർത്താവിനെ പിടികൂടിയത്. മുൻപ് നൽകിയ പരാതികൾ പരിഗണിക്കാത്തതിൽ പോലീസിനുണ്ടായ വീഴ്ചയും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിൽ വരുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Kadampanad woman death, Enathu police lapse, Suhail Ansari case, Kerala Crime Branch investigation, Pathanamthitta crime news

