രാജ്യത്തെ 50-ാമത് എക്സ്പീരിയൻസ് സെന്റർ; കോഴിക്കോട്ട് പുതിയ സ്റ്റേഷൻ തുറന്ന് അൾട്രാവയലറ്റ്
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ അൾട്രാവയലറ്റിന്റെ പുതിയ സ്റ്റേഷൻ ക്രക്‌സ് മൊബിലിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ആരംഭിച്ചു. അൾട്രാവയലറ്റിന്റെ രാജ്യത്തെ അൻപതാമത്തെ എക്‌സ്പീരിയൻസ് സെന്ററാണ് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിനു എതിർവശം തുടങ്ങിയത്.
