'Vogue’ Features Health Minister KK Shailaja As “Warrior” Combating The COVID-19 Contagion
പ്രശസ്ത ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍ മാഗസീന്‍ വോഗ് കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നിലുള്ളവരെ ആദരിക്കുന്നതിനായി അവതരിപ്പിച്ച 'വോഗ് വോറിയേഴ്‌സ്' സീരിസില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവ് കണക്കിലെടുത്താണ് വോഗിന്റെ ആദരം. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ സധൈര്യം കേരളം നേരിടുന്നു. ആരോഗ്യ മന്ത്രി എന്ന നിലയിലുള്ള കെ.കെ. ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യ മന്ത്രിയെന്ന തലക്കെട്ടിലാണ് ലേഖനം.