Will Rehabilitate Kuttanad R Block Residents: Minister Thomas Isaac
ആലപ്പുഴ: കുട്ടനാട് ആര്‍ ബ്ലോക്ക് നിവാസികളെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. ഇവര്‍ക്കായി ഭൂമി കണ്ടെത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ആര്‍ ബ്ലോക്ക് നിവാസികളുടെ ജീവിത ദുരിതം പങ്കുവെച്ച വാര്‍ത്താപരമ്പരയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.