അച്ഛന്റെ സ്വീകാര്യത തനിക്കും ലഭിക്കുമെന്ന് പ്രതീക്ഷ; TK രാമകൃഷ്ണൻ്റെ തട്ടകത്തിൽ കന്നിയങ്കത്തിന് മകൻ യതീന്ദ്രൻ
അച്ഛൻ്റെ തട്ടകത്തിൽ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് മുൻ ആഭ്യന്തര മന്ത്രിയും കേരള രാഷ്ട്രീയത്തിലെ അതികായനുമൊക്കെയായിരുന്ന TK രാമകൃഷ്ണൻ്റെ മകൻ യതീന്ദ്രൻ. തൃപ്പൂണിത്തുറ നഗരസഭയിലെ ഏട്ടാം വാർഡിൽ നിന്നാണ് ഇടത് സ്ഥാനാർത്ഥിയായി കന്നിയങ്കത്തിന് യതീന്ദ്രൻ ഇറങ്ങുന്നത്.
