ശക്തികുളങ്ങരയിൽ നടുക്കം; ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടം, കൊലപാതകമെന്ന് സംശയം

#------

കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിലെ പൊതു ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്കിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി. ഒമ്പത് മാസങ്ങൾക്ക് ശേഷം സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂട ഭാഗങ്ങളും തലയോട്ടിയും കണ്ടെത്തിയത്. ഒപ്പം തുണികളും പായയും കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സാധ്യത മുൻനിർത്തി കൊല്ലം എസിപിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പ്രദേശത്തുനിന്നും കാണാതായവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും ശേഷമേ മരിച്ചയാളെ തിരിച്ചറിയാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടം