പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മതപ്രഭാഷകൻ മുഹമ്മദ് നിയാസിനെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതി കൂടുതൽ പെൺകുട്ടികളെ സമാനമായ രീതിയിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി ഇയാളുടെ മൊബൈൽ ഫോൺ വിശദമായ സൈബർ പരിശോധനയ്ക്ക് വിധേയമാക്കും.

To advertise here,