ഉംറയും ഉയർന്ന ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്തുള്ള ലഹരിക്കടത്ത് സംഘത്തിന്റെ ചതിയിൽപ്പെട്ട് മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ സൗദിയിൽ കസ്റ്റഡിയിലായി. തൃശൂർ കൊച്ചന്നൂർ സ്വദേശിയും പശ്ചിമബംഗാൾ സ്വദേശികളുമാണ് പിടിയിലായത്. ലഹരി വസ്തുക്കൾ അടങ്ങിയ പാക്കറ്റ് അറിയാതെ കൈപ്പറ്റിയ യുവാക്കളുടെ മോചനത്തിനായി കുടുംബം അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു. ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കാൻ ഖത്തർ സമർപ്പിച്ച നിർദ്ദേശങ്ങൾ ഇറാൻ തള്ളിയതായി റിപ്പോർട്ടുണ്ട്. അതേസമയം സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ അടുത്ത മാസം നവംബർ 14 വരെ റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ദുബായിൽ നിന്ന് ഇസ്രായേലിലേക്കുള്ള വിമാനത്തിലെ ഭീകരാക്രമണ ശ്രമം ധീരമായി പരാജയപ്പെടുത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാൻ അടക്കമുള്ള ജീവനക്കാരെ യുഎഇ സർക്കാർ ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകി ആദരിച്ചു. മക്കയിൽ മൂന്നാം റിംഗ് റോഡിന്റെ വിപുലീകരിച്ച ഭാഗം ഗതാഗതത്തിനായി തുറന്നു കൊടുത്തു. യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് പരിശോധനാ നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക വർദ്ധിപ്പിച്ചതിനെതിരെ ഒമാനിലെ പ്രവാസി സംഘടനകൾ രംഗത്തെത്തി. കടലിൽ എണ്ണ പടർന്നതിനെ തുടർന്ന് ഷാർജയിലെ എല്ലാ ബീച്ചുകളും താൽക്കാലികമായി അടച്ചു. ഷെയ്ഖ് സായിദിന്റെ ഓർമ്മയ്ക്കായി ജനുവരി ഏഴിന് യുഎഇയിൽ സായിദ് ദ ഫൗണ്ടർ ഡേ ആയി ആചരിക്കും. പ്രമുഖ സൗദി കവിയും ചിന്തകനുമായ മുഹമ്മദ് അബ്ദുള്ള അൽ അലി അന്തരിച്ചു.
Content Highlights: Gulf News Malayalam, Saudi Arabia Drug Smuggling Arrest, FlyDubai Hero Captain, UAE Driving License Rules, IndiGo Saudi Flights Cancelled, Makkah Third Ring Road Expansion, UAE Heavy Rain Weather, Norka Care Insurance Premium, Sharjah Beaches Closed Oil Spill, Mathrubhumi News Gulf

