തിരുവനന്തപുരം മലയിൻകീഴ് പെരുകാവിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ഭർത്താവ് വിജയൻ പിടിയിലായി. സ്വത്ത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ 12 വർഷമായി യുവതിയും മക്കളുമായി അകന്നുകഴിയുന്ന പ്രതിയുടെ വസ്തു ഇവർ മക്കളുടെ പേരിലേക്ക് അറ്റാച്ച് ചെയ്യുകയും കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെത്തുടർന്ന് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ബൈക്കിലെത്തി തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തിരുവല്ലം പാറ്റൂർ ക്ഷേത്രത്തിന് സമീപത്തുനിന്ന് പിടികൂടിയ 50-കാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

To advertise here,