ബഹ്‌റൈനിൽ വ്യാപക പരിശോധന; 67 പേർ അറസ്റ്റിൽ, 547 പേരെ നാടുകടത്തി | Bahrain
ബഹ്‌റൈനിൽ തൊഴിൽ, താമസ നിയമലംഘനങ്ങൾ തടയുന്നതിനായി സെപ്റ്റംബർ മാസത്തിൽ 4847 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ നടപടികളിലൂടെ നിയമലംഘനം നടത്തിയ 67 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 547 പേരെ നാടുകടത്തുകയും ചെയ്തു.