കുട്ടികൾക്ക് ആദ്യക്ഷര പ്രസാദം: മാതൃഭൂമിയും കനറ ബാങ്കും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു
മാതൃഭൂമിയും കനറ ബാങ്കും സംയുക്തമായി വിദ്യാരംഭം കുറിച്ച കുട്ടികൾക്കായി ആദ്യക്ഷര പ്രസാദം നൽകി. വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച ശേഷം കുട്ടികളും മാതാപിതാക്കളും ഇതിനായി പ്രത്യേകം തയ്യാറാക്കിയ പവലിയനിലെത്തി. ആയിരത്തോളം കുഞ്ഞുങ്ങൾക്കാണ് ആകർഷകമായ സമ്മാനങ്ങൾ നൽകിയത്. അറിവിന്റെ പാതയിലേക്ക് തുടക്കം കുറിക്കുന്ന കുട്ടികൾക്ക് പ്രചോദനവും പിന്തുണയും നൽകുന്നതിനാണ് ഇരു സ്ഥാപനങ്ങളും ചേർന്ന് ഈ സംരംഭം സംഘടിപ്പിച്ചതെന്ന് പ്രതിനിധികൾ വ്യക്തമാക്കി.