ട്രെൻഡ്സ് മിസ് കേരള കിരീടം പി. ചിത്രാംബരിക്ക്; റണ്ണറപ്പുകളായി മേഘയും കാജലും
ഇരുപത്തിയാറാമത് ട്രെൻഡ്സ് മിസ് കേരള മത്സരത്തിൽ മലപ്പുറം സ്വദേശിനി പി. ചിത്രാംബരി ജേതാവായി. ഫസ്റ്റ് റണ്ണറപ്പായി മേഘ മറിയ ജോസും സെക്കൻഡ് റണ്ണറപ്പായി കാജൽ ലിബിയും തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി ബിന്ദു കൃഷ്ണ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്ത്രീകളുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന 'അവൾക്ക് വേണ്ടി അവളാൽ' എന്ന ആശയത്തിലാണ് ഇത്തവണത്തെ മത്സരം സംഘടിപ്പിച്ചത്. ചടങ്ങിൽ സാമൂഹ്യപ്രവർത്തക ദയാബായിക്ക് മന്ത്രി ബിന്ദു കൃഷ്ണ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു.