പാലക്കാട് ഒഴിഞ്ഞ ഗ്രൗണ്ടിൽ യുവാവിന് ക്രൂരമർദ്ദനം; പിന്നിൽ സാമ്പത്തിക തർക്കമെന്ന് സൂചന

ഒഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ച യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പാലക്കാട് സ്വദേശികളായ സനീഷ്, നന്ദകുമാർ എന്നിവരാണ് യുവാവിനെ മർദ്ദിച്ചതെന്നാണ് വിവരം. പണമിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നിലവിൽ പോലീസിൽ പരാതിയോ ഔദ്യോഗിക അന്വേഷണമോ നടന്നിട്ടില്ല.

Content Highlights: Palakkad youth assault, Kerala crime news, Palakkad ground assault, money dispute attack, Mathrubhumi News Palakkad