'സമസ്തയിലെ ഒരു വിഭാഗം CPMലേക്ക് ചായുന്നു'; സമസ്ത-ലീഗ് തർക്കത്തിൽ ഇടപെട്ട് ജമാഅത്തെ ഇസ്ലാമി
സമസ്തയ്ക്കും ജിഫ്രി തങ്ങൾക്കുമെതിരെ ജമാഅത്തെ ഇസ്ലാമി വാരിക പ്രബോധനം. ജിഫ്രി തങ്ങൾ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് സമസ്തയിൽ സി.പി.എം ഫ്രാക്ഷൻ രൂപീകരിച്ചതെന്നും സമുദായ ശിഥിലീകരണത്തിന് സമസ്തയിലെ ഈ വിഭാഗം തലവെച്ചുകൊടുക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം സമസ്തയുടെ ഘടന തകർക്കാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്ലാമി നടത്തുന്നതെന്ന് എസ്.വൈ.എസ് നേതാവ് മുസ്തഫ മുണ്ടുപാറ വിമർശിച്ചു.