ഭരണം മാറിയിട്ടും യുവജന കമ്മിഷന്റെ അധ്യക്ഷൻ DYFI നേതാവ്; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അമർഷം
ഭരണം മാറിയിട്ടും മാറാതെ ബോർഡുകളും കോർപ്പറേഷനുകളും. പലയിടത്തും ഭരണം നിയന്ത്രിക്കുന്നത് ഇടത് നേതാക്കൾ. യുവജന കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്നത് ഡിവൈഎഫ്ഐ നേതാവ് എം ഷാജർ. നിർണായക പദവികളിൽ പുനർനിയമനം വൈകുന്നതിൽ യുവ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അമർഷം. കഴിഞ്ഞ 10 വർഷക്കാലം സമര രംഗത്ത് സജീവമായിരുന്ന നേതാക്കളെ യുവജന കമ്മീഷനിലും യുവജന ക്ഷേമ ബോർഡിലും നിയമിക്കണം എന്നാണ് പൊതുവികാരം.