ഡൽഹി പീഡനങ്ങൾ: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; നിർഭയ കേസിന് സമാനമെന്ന് നിരീക്ഷണം
ഡൽഹിയിൽ പെൺകുട്ടികൾക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന പീഡന സംഭവങ്ങളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ബസിലും പാർക്കിലും നടന്ന പീഡനക്കേസുകളിലാണ് കോടതിയുടെ ഇടപെടൽ. ഈ സംഭവങ്ങൾ 2012-ലെ നിർഭയ കേസിന് സമാനമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.