സിഎംആർഎൽ-എക്സാലോജിക് ഇടപാടുകേസിലെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലവും രാഷ്ട്രീയ പ്രതികരണങ്ങളും വിലയിരുത്തുന്ന റിപ്പോർട്ട്. കേസിന്റെ മെറിറ്റിലേക്ക് കടക്കാതെയാണ് കോടതി നിരീക്ഷണങ്ങൾ നടത്തിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ കേൾക്കട്ടെ എന്നാണ് നിർദേശം. അധികാര പരിധി കടക്കരുതെന്ന് ഇഡിയോട് സുപ്രീം കോടതി വ്യക്തമാക്കിയതോടെ അന്വേഷണ ഏജൻസിയുടെ അടുത്ത നീക്കങ്ങൾ നിർണായകമാകും. മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി കൊച്ചിയിൽ ഇഡി സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേരുന്ന വിവരങ്ങളും ചർച്ച ചെയ്യുന്നു.