ഇന്ത്യയ്ക്ക് അഭിമാന നേട്ടം; ഭാരോദ്വഹനത്തിൽ രാജ മുത്തുപ്പാണ്ടിക്ക് വെള്ളി

2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹന വേദിയിൽ വീണ്ടും ഇന്ത്യയ്ക്ക് അഭിമാന നിമിഷം. പുരുഷ വിഭാഗം 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപ്പാണ്ടിക്ക് വെള്ളിമെഡൽ. നാലാം ദിനത്തിലെ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം നാലായി. ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. നേരത്തെ വനിതകളുടെ 48 കിലോ വിഭാഗത്തിൽ മീരാ ഭായി ചാനു സ്വർണവും പുരുഷൻന്മാരുടെ 60 കിലോ ഗ്രാം വിഭാഗത്തിൽ ചനമ്പം ഋഷികാന്ത സിങ് ഋഷികാന്ത സിങ് വെള്ളിയും നേടിയിരുന്നു