‘മകനെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേൽ: തന്റെ മക്കളിൽ ഒരാളെ കൊലപ്പെടുത്താൻ ഇറാൻ ആസൂത്രിത ശ്രമം നടത്തിയെന്ന ഗുരുതര ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യാർ, അവ്നെർ എന്നിങ്ങനെ രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, നെതന്യാഹുവിന്റെ കുടുംബത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി പ്രത്യേക അനുമതി നൽകിയിരുന്നു. കുടുംബത്തിനുള്ള സുരക്ഷ ആഢംബരമല്ലെന്നും ജീവൻ നിലനിർത്താനുള്ള മുൻകരുതലാണെന്നും ഈ സംഭവം ചൂണ്ടിക്കാട്ടി നെതന്യാഹു പറഞ്ഞു. അതേസമയം, നെതന്യാഹുവിന്റെ ആരോപണങ്ങളോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

#BenjaminNetanyahu #Israel #Iran #MiddleEastConflict #World