കീവിൽ റഷ്യൻ ഡ്രോൺ ആക്രമണം; സയൻസ് അക്കാദമിയിൽ വൻ തീപിടിത്തം, ഒരാൾ മരിച്ചു
യുക്രെയിൻ തലസ്ഥാനമായ കീവിലെ നാഷണൽ അക്കാദമി ഓഫ് സയൻസസ് കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രോൺ പതിച്ചയുടൻ കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടാവുകയും ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിൽ നിന്നും ആളുകൾ ജനലുകൾ വഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തീയിൽ പെട്ടാണ് ഒരാൾ വെന്തുമരിച്ചത്. ശാസ്ത്ര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ നടപടി ഭീകരവാദമാണെന്ന് അക്കാദമി പ്രസിഡന്റ് അപലപിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കെട്ടിടത്തിന് പ്രതിരോധ മേഖലയുമായി ബന്ധമുണ്ടെന്ന വിവരങ്ങൾക്കിടെ റഷ്യ ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് യുക്രെയിൻ ആരോപിക്കുന്നു.