Kipchoge's Sub-Two Hour Marathon Like Landing On The Moon
പുരുഷ മാരത്തണില്‍ ചരിത്രമെഴുതി കെനിയന്‍ താരം എല്യൂഡ് കിപ്‌ചോജ്. മാരത്തണില്‍ രണ്ട് മണിക്കൂറില്‍ താഴെയുള്ള സമയത്തില്‍ ഓടിയെത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് എല്യൂഡ് സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 59 മിനിറ്റ് 40 സെക്കന്റുകൊണ്ടാണ് 34കാരനായ കിപ്‌ചോജ് ഫിനിഷ് ചെയ്തത്. രണ്ട് മണിക്കൂര്‍ 1 മിനിറ്റ് 39 സെക്കന്‍ഡായിരുന്നു എല്യൂഡിന്റെ പേരിലുള്ള ലോക റെക്കോര്‍ഡ്. വിയന്നയിലേത് ഔദ്യോഗിക മത്സരം അല്ലാത്തതിനാല്‍ ഇത് ലോക റെക്കോര്‍ഡായി പരിഗണിക്കില്ല. നിലവില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ് എല്യൂഡ്.