മാർപ്പാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കി; അർബുദ ശസ്ത്രക്രിയ വിജയകരം

ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം മാർപ്പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയത്. വലത് ശ്വാസകോശ അറയുടെ താഴെ ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയക്ക് ശേഷം മാർപ്പാപ്പ പൂർണ്ണ ആരോഗ്യവാനാണെന്ന് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു.

Content Highlights: Pope Leo XIV, Vatican, Lung Cancer Surgery, Rome Gemelli Hospital, Papal Health