ചരിത്രം കുറിച്ച് സ്പേസ് എക്സ്; സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണത്തറയിൽ തന്നെ തിരിച്ചിറക്കി

ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന് ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായകവും ചരിത്രപരവുമായ നേട്ടം. വിക്ഷേപണത്തിന് ശേഷം 22 മണിക്കൂർ ബഹിരാകാശത്ത് ചിലവഴിച്ച് തിരിച്ചെത്തിയ സ്റ്റാർഷിപ്പ് റോക്കറ്റിനെ വിക്ഷേപണത്തറയിൽ തന്നെ വിജയകരമായി തിരിച്ചിറക്കി. ലോഞ്ച് പാഡിലുള്ള കൂറ്റൻ യന്ത്രക്കൈകൾ കൊണ്ടാണ് 52 മീറ്ററോളം വലിപ്പമുള്ള റോക്കറ്റിനെ കൃത്യമായി നിയന്ത്രിച്ച് പിടിച്ചിറക്കിയത്. ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എൻജിനീയറിങ് മുന്നേറ്റങ്ങളിലൊന്നാണ് ഇത്

Content Highlights: SpaceX Starship, Elon Musk, Mechazilla Launch Pad, Rocket Catch, Space Exploration