ഉസൈൻ ബോൾട്ടിന്റെ 9.58 സെക്കൻഡ് റെക്കോർഡ് മറികടന്ന് 'ടിയാങ്‍ഗോങ് അൾട്രാ'

ബീജിംഗിൽ നടന്ന വേൾഡ് ഹ്യുമനോയിഡ് റോബോർട്ട് ഗെയിംസിലെ 100 മീറ്റർ പ്രെപ്പറേറ്ററി ടെസ്റ്റിൽ 2009-ൽ ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡിന്റെ ലോക റെക്കോർഡ് മറികടന്ന് ചൈനീസ് ഹ്യുമനോയിഡ് റോബോട്ടുകൾ. ബീജിംഗ് ഇന്നോവേഷൻ സെന്റർ വികസിപ്പിച്ച 'ടിയാങ്‌ഗോങ് അൾട്രാ' 9.39 സെക്കൻഡിൽ ഓടിയെത്തി ഒന്നാം സ്ഥാനം നേടിയപ്പോൾ, ഹോണർ വികസിപ്പിച്ച 'ലൈറ്റിനിംഗ്' 9.47 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി മെഡൽ സ്വന്തമാക്കി. എന്നാൽ, അതിവേഗത്തിൽ ഫിനിഷിംഗ് ലൈൻ കടന്നതിന് ശേഷം വേഗത നിയന്ത്രിക്കാനാകാതെ ടിയാങ്‌ഗോങ് സൈഡ് ലൈനിലേക്ക് മറിയുകയും, പരിക്കേറ്റ ലൈറ്റിനിംഗിനെ സ്ട്രെച്ചറിൽ ട്രാക്കിൽ നിന്ന് മാറ്റേണ്ടതായും വന്നു.
#TiangongUltra #WorldRecord #HumanoidRobot #Tech