A tale of survival
സര്‍ക്കാര്‍ സംവിധാനങ്ങളുടെ വരവ് കാത്തിരുന്ന് ദുരന്ത മുഖത്ത് പകച്ചിരിക്കാതെ പ്രളയത്തെ അതിജീവിച്ചവരാണ് മലയാളികള്‍. സൈന്യവും ,മന്ത്രിമാരും ഐ.എ.എസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാതിരുന്നത്. ഭുരിഭാഗം ജില്ലകളെയും പ്രളയവും പെരുമഴദുരിതവും പിടികൂടിയിട്ടും കേരളം വീണുപോകാതെ കാത്തത് നാം മലയാളികളുടെ സംഘബോധം തന്നെ. പറയുന്നത് നമ്മളല്ല. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മറുനാട്ടുകാരാണ്. മലയാളിയുടെ അതിജീവനക്ഷമതയ്ക്കാകട്ടെ നമ്മുടെ ആദ്യ സല്യൂട്ട്. ധിം തരികിട തോം, എപ്പിസോഡ്: 287.
