Breweries: How & What - Nammalariyanam
പ്രളയദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മാണത്തിനും വരെ നാട്ടിലെ മദ്യപാനികളില്‍ വിശ്വാസമര്‍പ്പിച്ച സര്‍ക്കാരാണ് നമ്മുടേത്. അത്രയ്ക്ക് വിശ്വാസമാണ് മദ്യപരില്‍ നമ്മുടെ അധികാരകേന്ദ്രങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ മദ്യത്തിന്റെ വിലകൂട്ടിയാണ് സര്‍ക്കാര്‍ പാവങ്ങളെ സഹായിച്ചതും. എന്നാല്‍ മദ്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ അഴിമതി ആരോപണം നേരിടുകയാണ്. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. വിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ. അത് രാഷ്ട്രീയമായി അവര്‍ പരസ്പരം ചെളിവാരിയെറിയാനുള്ള ആയുധമാക്കട്ടെ. ഒരു ബ്രൂവറിയോ ഡിസ്റ്റിലറിയോ വന്നാല്‍ അത് മദ്യം ഉപയോഗിക്കാത്ത സാധാരണക്കാരനെ എങ്ങനെ ബാധിക്കും. നമ്മുടെ ആരോഗ്യത്തിലുപരി ഈ പ്രകൃതിയെയും നമ്മുടെ ചുറ്റുപാടുകളെയും എങ്ങനെ ചൂഷണം ചെയ്യും. നമ്മളറിയണം അതിനെക്കുറിച്ചാണ് ആകുലപ്പെടുന്നത്.