Is Solar Scam Taking Centre Stage Again?

സോളാര്‍ തട്ടിപ്പ് കേസിലെ ലൈംഗിക പീഡന പരാതി അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെ നിയമപരമായല്ല രാഷ്ട്രീയമായി നേരിടുമെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കില്ലെന്ന കാര്യം ഉമ്മന്‍ചാണ്ടി ഇന്നും ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ രണ്ട് ചോദ്യങ്ങളും ആവര്‍ത്തിക്കുകയാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇരയുടെ പരാതിയെ അടിസ്ഥാനമാക്കിയുള്ള സ്വാഭാവിക നടപടിയെന്ന വാദമാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്. സിബിഐ അന്വേഷണത്തിനെതിരെ ഇടത് മുന്നണിയില്‍ ആദ്യ എതിര്‍പ്പും ഇന്ന് പുറത്തുവന്നു. ജോസ് കെ മാണിയാണ് എതിര്‍സ്വരം ഉയര്‍ത്തിയത്. ജോസ് കെമാണിയെ സംരക്ഷിക്കേണ്ട് ആവശ്യം സര്‍ക്കാരിനില്ലെന്ന് സിപിഐ നേതാവ് സി ദിവാകരനും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സോളാര്‍ വിവാദം വീണ്ടും കത്തിത്തുടങ്ങുമ്പോള്‍ സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. തീക്കളിയാകുമോ സോളാര്‍? പങ്കെടുക്കുന്നവര്‍- എ എ റഹീം, വി വി രാജേഷ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍.

Content Highlights: Is Solar Scam Taking Centre Stage Again?