ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസകും ജി.സുധാകരനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് വ്യക്തത ഉണ്ടായേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രാഥമിക ചര്‍ച്ചയ്ക്കായി ഇന്ന് ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേരുന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പുറത്തു വരും. അതേ സമയം കായംകുളം സീറ്റിനായി ആലപ്പുഴ പാര്‍ട്ടിയില്‍ ശക്തമായ വടംവലി നടക്കുകയാണ്.

To advertise here,